കുറിപ്പുകള്‍

Sunday, June 11, 2006

ആത്മവിദ്യാലയമേ

ആത്മവിദ്യാലയമേ
ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

അടിനിലയില്ലാ
ജീവിതമെല്ലാം
ആറടിമണ്ണില്‍
നീറിയൊതുങ്ങി
ആറടിമണ്ണില്‍
നീറിയൊതുങ്ങി

ആത്മവിദ്യാലയമേ
ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

--

തിലകം ചാര്‍ത്തി
ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ
പുണ്ണ്യശിരസ്സേ
തിലകം ചാര്‍ത്തി
ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ
പുണ്ണ്യശിരസ്സേ

ഉലകം വെല്ലാന്‍
ഉഴറിയ നീയോ
വിലപിടിയാത്തൊരു
തലയോടായി
ഉലകം വെല്ലാന്‍
ഉഴറിയ നീയോ
വിലപിടിയാത്തൊരു
തലയോടായി

ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

--

ഇല്ലാജാതികള്‍
ഭേദവിചാരം
ഇവിടെ പുതവര്‍
ഒരു കൈ ചാരം
ഇല്ലാജാതികള്‍
ഭേദവിചാരം
ഇവിടെ പുതവര്‍
ഒരു കൈ ചാരം

മന്നവനാട്ടേ
യാചകനാട്ടേ
മന്നവനാട്ടേ
യാചകനാട്ടേ
വന്നിടുമൊദുവില്‍
വഞ്ചിതനടുവില്‍

മന്നവനാട്ടേ
യാചകനാട്ടേ
വന്നിടുമൊദുവില്‍
വഞ്ചിതനടുവില്‍

ആത്മവിദ്യാലയമേ
ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

താരം വാല്‍കണ്ണാടി നോക്കി

താരം
താരം വാല്‍കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതൊ
താരം വാല്‍കണ്ണാടി നോക്കി
നിലാവു ചൂടി ദൂരെ ദൂരെ
ഞാനും വാല്‍കണ്ണാടി നോക്കി...

--
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞലാടി വന്ന നാള്‍
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞലാടി വന്ന നാള്‍
ഇലവങ്കം പൂക്കും വനമല്ലി കാവില്‍
ഇലവങ്കം പൂക്കും വനമല്ലി കാവില്‍
പൂരം കൊടിയേറും നാള്‍ ഈറന്‍ തുടി മേളതൊട്‌
ഞാനും..ആ...
ഞാനും വാല്‍കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതൊ
താരം
വാല്‍കണ്ണാടി നോക്കി...

--

നൂറു പൊന്‍ തിരി നീട്ടി എന്‍
മണിയറ വാതില്‍ ഓടാമ്പല്‍ നീക്കി ഞാന്‍
നൂറു പൊന്‍ തിരി നീട്ടി എന്‍
മണിയറ വാതില്‍ ഓടാമ്പല്‍ നീക്കി ഞാന്‍
ഇലക്കുറി തൊട്ടു, കണിക്കുടം തൂവി
ഇലക്കുറി തൊട്ടു, കണിക്കുടം തൂവി
ഇല്ലം നിറ, ഉള്ളം നിറ, മാംഗല്യം പൊലിയുമ്പോള്‍
നമ്മള്‍..
ആ.. നമ്മള്‍
വാല്‍കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതൊ

താരം
വാല്‍കണ്ണാടി നൊക്കി
നിലാവു ചൂടി
ദൂരെ ദൂരെ
ഞാനും
വാല്‍കണ്ണാടി നോക്കി...

ഒറ്റക്കമ്പി നാദം

ഒറ്റക്കമ്പി നാദം
മാത്രം
മൂളും
വീണാഗാനം ഞാന്‍

ഒറ്റക്കമ്പി നാദം
മാത്രം
മൂളും
വീണാഗാനം ഞാന്‍

ഏകഭാവം
ഏതൊ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍
ഈ സ്വരജതിയില്‍
ഈ വരിശകളില്‍

ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

--

നിന്‍ വിരള്‍ തുമ്പിലെ
വിനോദമായ്‌
വിളഞ്ഞീടാന്‍
നിന്റെ ഇഷ്ട്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍
നിന്‍ വിരള്‍ തുമ്പിലെ
വിനോദമായ്‌
വിളഞ്ഞീടാന്‍
നിന്റെ ഇഷ്ട്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍

എന്നുമുള്ളിലേ
ദാഹമെങ്കിലും

ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

---

നിന്നിളം മാറിലെ
വികാരമായ്‌ അലിഞ്ഞീടാന്‍
നിന്മടിയില്‍ വീണുറങ്ങി
ഈണമായ്‌ ഉണര്‍ന്നീടാന്‍

എന്റെ നെഞ്ചിലെ
മോഹമെങ്കിലും


ഒറ്റക്കമ്പി നാദം
മാത്രം
മൂളും
വീണാഗാനം ഞാന്‍

ഏകഭാവം
ഏതൊ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍
ഈ സ്വരജതിയില്‍
ഈ വരിശകളില്‍

ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍