കുറിപ്പുകള്‍

Sunday, June 11, 2006

ആത്മവിദ്യാലയമേ

ആത്മവിദ്യാലയമേ
ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

അടിനിലയില്ലാ
ജീവിതമെല്ലാം
ആറടിമണ്ണില്‍
നീറിയൊതുങ്ങി
ആറടിമണ്ണില്‍
നീറിയൊതുങ്ങി

ആത്മവിദ്യാലയമേ
ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

--

തിലകം ചാര്‍ത്തി
ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ
പുണ്ണ്യശിരസ്സേ
തിലകം ചാര്‍ത്തി
ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ
പുണ്ണ്യശിരസ്സേ

ഉലകം വെല്ലാന്‍
ഉഴറിയ നീയോ
വിലപിടിയാത്തൊരു
തലയോടായി
ഉലകം വെല്ലാന്‍
ഉഴറിയ നീയോ
വിലപിടിയാത്തൊരു
തലയോടായി

ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

--

ഇല്ലാജാതികള്‍
ഭേദവിചാരം
ഇവിടെ പുതവര്‍
ഒരു കൈ ചാരം
ഇല്ലാജാതികള്‍
ഭേദവിചാരം
ഇവിടെ പുതവര്‍
ഒരു കൈ ചാരം

മന്നവനാട്ടേ
യാചകനാട്ടേ
മന്നവനാട്ടേ
യാചകനാട്ടേ
വന്നിടുമൊദുവില്‍
വഞ്ചിതനടുവില്‍

മന്നവനാട്ടേ
യാചകനാട്ടേ
വന്നിടുമൊദുവില്‍
വഞ്ചിതനടുവില്‍

ആത്മവിദ്യാലയമേ
ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ

താരം വാല്‍കണ്ണാടി നോക്കി

താരം
താരം വാല്‍കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതൊ
താരം വാല്‍കണ്ണാടി നോക്കി
നിലാവു ചൂടി ദൂരെ ദൂരെ
ഞാനും വാല്‍കണ്ണാടി നോക്കി...

--
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞലാടി വന്ന നാള്‍
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞലാടി വന്ന നാള്‍
ഇലവങ്കം പൂക്കും വനമല്ലി കാവില്‍
ഇലവങ്കം പൂക്കും വനമല്ലി കാവില്‍
പൂരം കൊടിയേറും നാള്‍ ഈറന്‍ തുടി മേളതൊട്‌
ഞാനും..ആ...
ഞാനും വാല്‍കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതൊ
താരം
വാല്‍കണ്ണാടി നോക്കി...

--

നൂറു പൊന്‍ തിരി നീട്ടി എന്‍
മണിയറ വാതില്‍ ഓടാമ്പല്‍ നീക്കി ഞാന്‍
നൂറു പൊന്‍ തിരി നീട്ടി എന്‍
മണിയറ വാതില്‍ ഓടാമ്പല്‍ നീക്കി ഞാന്‍
ഇലക്കുറി തൊട്ടു, കണിക്കുടം തൂവി
ഇലക്കുറി തൊട്ടു, കണിക്കുടം തൂവി
ഇല്ലം നിറ, ഉള്ളം നിറ, മാംഗല്യം പൊലിയുമ്പോള്‍
നമ്മള്‍..
ആ.. നമ്മള്‍
വാല്‍കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതൊ

താരം
വാല്‍കണ്ണാടി നൊക്കി
നിലാവു ചൂടി
ദൂരെ ദൂരെ
ഞാനും
വാല്‍കണ്ണാടി നോക്കി...

ഒറ്റക്കമ്പി നാദം

ഒറ്റക്കമ്പി നാദം
മാത്രം
മൂളും
വീണാഗാനം ഞാന്‍

ഒറ്റക്കമ്പി നാദം
മാത്രം
മൂളും
വീണാഗാനം ഞാന്‍

ഏകഭാവം
ഏതൊ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍
ഈ സ്വരജതിയില്‍
ഈ വരിശകളില്‍

ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

--

നിന്‍ വിരള്‍ തുമ്പിലെ
വിനോദമായ്‌
വിളഞ്ഞീടാന്‍
നിന്റെ ഇഷ്ട്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍
നിന്‍ വിരള്‍ തുമ്പിലെ
വിനോദമായ്‌
വിളഞ്ഞീടാന്‍
നിന്റെ ഇഷ്ട്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍

എന്നുമുള്ളിലേ
ദാഹമെങ്കിലും

ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

---

നിന്നിളം മാറിലെ
വികാരമായ്‌ അലിഞ്ഞീടാന്‍
നിന്മടിയില്‍ വീണുറങ്ങി
ഈണമായ്‌ ഉണര്‍ന്നീടാന്‍

എന്റെ നെഞ്ചിലെ
മോഹമെങ്കിലും


ഒറ്റക്കമ്പി നാദം
മാത്രം
മൂളും
വീണാഗാനം ഞാന്‍

ഏകഭാവം
ഏതൊ താളം
മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍
ഈ സ്വരജതിയില്‍
ഈ വരിശകളില്‍

ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാഗാനം ഞാന്‍

ഇലഞ്ഞിപ്പൂമണം

ഇലഞ്ഞിപ്പൂമണം
ഒഴുകിവരുന്നു
ഇന്ധ്രിയങ്ങളിലതു
പടരുന്നു
പകല്‍കിനാവിന്‍
പനിനീര്‍ മഴയില്‍
പണ്ടു നിന്‍ മുഖം
പകര്‍ന്ന ഗന്ധം

ഇലഞ്ഞിപ്പൂമണം
ഒഴുകിവരുന്നു

--
രജതരേകകള്‍ നിഴലുകള്‍ പാകി
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍
നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകി
കൊഴിഞ്ഞദിനത്തിനിതളുകള്‍ പോലേ
തകര്‍ന്നുവോ നിന്‍ പൂമ്പട്ടു സിരകള്‍

ഇലഞ്ഞിപ്പൂമണം
ഒഴുകിവരുന്നു

--

തരളരശ്മികള്‍ തന്ത്രികളായി
തഴുകീ കാറ്റല
കവിതകളായി
ഈ നിശീദം
പാടും വരികളില്‍
ഓമനേ നിന്‍ ശാലീനനാദം

അടര്‍ന്ന കിനാവിന്‍
തളിരുകല്‍ പൊലേ
അകന്നുവോ നിന്‍
പൊന്‍ ചിലമ്പൊലികള്‍

ഇലഞ്ഞിപ്പൂമണം
ഒഴുകിവരുന്നു
ഇന്ധ്രിയങ്ങളിലതു
പടരുന്നു
പകല്‍കിനാവിന്‍
പനിനീര്‍ മഴയില്‍
പണ്ടു നിന്‍ മുഖം
പകര്‍ന്ന ഗന്ധം

ഇലഞ്ഞിപ്പൂമണം
ഒഴുകിവരുന്നു

ഈണം മറന്ന കാറ്റേ

ഈണം മറന്ന കാറ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ്‌ വരൂ

ഈണം മറന്ന കാറ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ്‌ വരൂ

--


ഇതളറിയാതെ വിരിഞ്ഞും
ഇമ നനയാതെ കരഞ്ഞും
ഇതളറിയാതെ വിരിഞ്ഞും
ഇമ നനയാതെ കരഞ്ഞും

നിന്‍ വഴിയില്‍
ഇടവഴിയില്‍
ഇരുചെറു പൂവുകള്‍ നില്‍പ്പൂ
ബാല്യം മായാത്ത
കൌമാരവുമായ്‌ ഒരു പൂ
ബാല്യം മറന്ന
താലവുമായ്‌ ഇനിയൊരു പൂ

--

തണലറിയാത്ത കനവും
കനവറിയാത്ത മനവും
തണലറിയാത്ത കനവും
കനവറിയാത്ത മനവും
ചുമരുകളില്‍
ഹാരവുമായ്‌
കഥയറിയാതൊരു കോലം
കാലം മീട്ടാത്ത
കൈവീണകളില്‍ കൂടീ
പാടാന്‍ മറന്ന
പല്ലവിയുമോ
പാഴ്ശ്രുതിയോ

ഈണം മറന്ന കാറ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ്‌ വരൂ

ഈണം മറന്ന കാറ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ്‌ വരൂ

ആകാശമാകേ

ആകാശമാകേ
കണിമലര്‍ കതിരുമായ്‌
പുലരിപോല്‍ വരൂ
ആകാശമാകേ
കണിമലര്‍ കതിരുമായ്‌
പുലരിപോല്‍ വരൂ

പുതുമണ്ണിനു പൂവിടാന്‍
കൊതിയായ്‌ നീ വരൂ

ആകാശമാകേ

---

വയലിനു പുതുമഴയായ്‌ വാ
കതിരാടകളായ്‌
വയണകള്‍ കദളികള്‍
ചാര്‍ത്തും കുളിരായി വാ
വയലിനു പുതുമഴയായ്‌ വാ
കതിരാടകളായ്‌
വയണകള്‍ കദളികള്‍
ചാര്‍ത്തും കുളിരായി വാ

ഇലവേള്‍ക്കുവാന്‍
ഒരു പൂങ്കുടില്‍
നറുമുന്തിരി
തളിര്‍പന്തലും
ഒരു വെണ്‍പട്ടു നൂലിഴയില്‍
മുത്തായ്‌ വരൂ

ആകാശമാകേ
കണിമലര്‍ കതിരുമായ്‌
പുലരിപോല്‍ വരൂ

---

പുലരിയിലിളവെയിലാടും
പുഴ പാടുകയായ്‌
പ്രിയമൊരു തുയില്‍മൊഴി തൂകും
കാവേരി നീ

പുലരിയിലിളവെയിലാടും
പുഴ പാടുകയായ്‌
പ്രിയമൊരു തുയില്‍മൊഴി തൂകും
കാവേരി നീ

മലര്‍വാകതന്‍
നിറതാലവും
അതിലായിരം
കുളിര്‍ജ്വാലയും
വരവേല്‍ക്കയാണിതിലേ
ആരോമലേ

ആകാശമാകേ
കണിമലര്‍ കതിരുമായ്‌
പുലരിപോല്‍ വരൂ
ആകാശമാകേ
കണിമലര്‍ കതിരുമായ്‌
പുലരിപോല്‍ വരൂ

പുതുമണ്ണിനു പൂവിടാന്‍
കൊതിയായ്‌ നീ വരൂ

ആകാശമാകേ

മംഗല്യയാമം

മംഗല്യയാമം
തിരു മംഗല്യയാമം
മലര്‍നര്‍ണ്ണങ്ങള്‍
മന്ത്രകോടി
നീര്‍ത്തുമ്പോള്‍
ഭൂമി ചാര്‍ത്തുമ്പോള്‍
ദേവദൂതര്‍ പാടിയോ

മംഗല്യയാമം
തിരു മംഗല്യയാമം

--


ആദമിന്‍ കിനാവുകള്‍
തളിര്‍ത്തുവോ
ഏതു ഗന്ധര്‍വ്വ
വീെണതന്‍
നാദലാവണ്യമാണു നീ

ഏതൊരാരണ്യകം
ചൂടും സൌഗന്ധികം
ഏതൊരുള്‍പ്പൂവിലെ
തേന്‍ കണം

ഏതു കണ്ണിനഞ്ചനം

മംഗല്യയാമം
തിരു മംഗല്യയാമം

--

ഏദനില്‍ ഒലീവുകള്‍
തളിര്‍ത്തുവോ
ദേവദാരു പൂത്തുവോ
പാരിജാതം പൂ തൂകിയോ

കേവലാനന്ദമായ്‌
കേളിയാടുന്നു നീ
ആദിയില്‍ പാടിയോരീരടി

പ്രാണനില്‍ തുടിച്ചുവോ

മംഗല്യയാമം
തിരു മംഗല്യയാമം
മലര്‍നര്‍ണ്ണങ്ങള്‍
മന്ത്രകോടി
നീര്‍ത്തുമ്പോള്‍
ഭൂമി ചാര്‍ത്തുമ്പോള്‍
ദേവദൂതര്‍ പാടിയോ

Saturday, June 10, 2006

വികാരനൌകയുമായ്‌

വികാരനൌകയുമായ്‌
തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍
വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്മകളേ
നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൌനം
പിന്‍ വിളിയാണോ

---

വെണ്‍നുര വന്നു
തലോടുമ്പോള്‍
തടശ്ശിലയലിയുകയായിരുന്നോ

വെണ്‍നുര വന്നു
തലോടുമ്പോള്‍
തടശ്ശിലയലിയുകയായിരുന്നോ

പൂമീന്‍ തേടിയ
ചെമ്പിലരയന്‍
ദൂരെ തുഴയെറിയുമ്പോള്‍

തീരവും പൂക്കളും
കാണാകരയില്‍ മറയുകയായിരുന്നോ

രാക്കിളി പൊന്മകളേ
നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൌനം
പിന്‍ വിളിയാണോ

---

ഞാനറിയാതെ
നിന്‍പൂമിഴിത്തുമ്പില്‍
കൌതുകമുണരുകയായിരുന്നോ

ഞാനറിയാതെ
നിന്‍പൂമിഴിത്തുമ്പില്‍
കൌതുകമുണരുകയായിരുന്നോ

എന്നിളം കൊമ്പില്‍ നീ
പാടാതിരുന്നെങ്കില്‍
ജന്മം പാഴ്മരമായേനേ

ഇലകളും കനികളും
മരതകവര്‍ണ്ണവും
വെറുതേ മറഞ്ഞേനേ

രാക്കിളി പൊന്മകളേ
നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൌനം
പിന്‍ വിളിയാണോ

Friday, June 09, 2006

നെറ്റിയില്‍ പൂവുള്ള

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ ചിറകുള്ള പക്ഷി
നീ പാടാത്തതെന്തേ

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ ചിറകുള്ള പക്ഷി
നീ പാടാത്തതെന്തേ

ഏത്‌ പൂമേട്ടിലോ
മേടയിലോ
നിന്റെ തേന്‍ കുടം വച്ചു മറന്നു
പാട്ടിന്റെ തേന്‍ കുടം വച്ചു മറന്നു

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ ചിറകുള്ള പക്ഷി
നീ പാടാത്തതെന്തേ

--

താമര പൂമൊട്ടു പോലെ
നിന്റെ ഓമല്‍കുരുന്നുടല്‍ കണ്ടു
ഗൊമേടകത്തിന്‍ മണികള്‍ പോലെ
ആ മലര്‍കണ്ണുകല്‍ കണ്ടു
പിന്നെ ആ കണ്‍കളില്‍ കണ്ടു
നിന്റെ തേന്‍ കുടം പൊയ്പോയ ദുഖം

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ ചിറകുള്ള പക്ഷി
നീ പാടാത്തതെന്തേ

--

തൂവല്‍ തിരികല്‍ വിടര്‍ത്തീ
നിന്റെ പൂവല്‍ ചിരകുകള്‍ വീശി
താണു പറന്നു പറന്നു വരൂ
എന്റെ വാണിതലത്തിലിരിക്കൂ

എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം
എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം
നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ ചിറകുള്ള പക്ഷി
നീ പാടാത്തതെന്തേ

aaj jaane ki zid na karo

aaj jaane ki zid na karo
yunhi pehlu mai baithe raho

haay mar jaayenge
hum to lut jaayenge
aisi baathein kiya na karo

aaj jaane ki zid na karo
aaj jaane ki zid na karo

haay mar jaayenge
hum to lut jaayenge
aisi baathein kiya na karo

aaj jaane ki zid na karo

--

tum hi socho zara
kyun na roke tumhein
jaan jaathi hei jab
uthke jaathe ho tum

jaan jaathi hei jab
uthke jaathe ho tum

tumko apni kasam jaanejaa
baath ithni meri maan lo

aaj jaane ki zid na karo
yunhi pehlu mai baithe raho
yunhi pehlu mai baithe raho
aaj jaane ki zid na karo

haay mar jaayenge
hum to lut jaayenge
aisi baathein kiya na karo

aaj jaane ki zid na karo

----

waqt ki khaid mein
zindagi hai magar
waqt ki khaid mein
zindagi hai magar
chandh khadiyan yahi hai jo azad hai
chandh khadiyan yahi hai jo azad hai

inko khokar meri jaanejaa
umr bar na tarasthe raho

aaj jaane ki zid na karo

haay mar jaayenge
hum to lut jaayenge
aisi baathein kiya na karo

aaj jaane ki zid na karo

----
kitna masoom rangeen hai yeh sama
husn aur ishq ki aaj mai raaj hai
kal ki kisko khabar jaanejaan
rok lo aaj ki raath ko

aaj jaane ki zid na karo
yunhi pehlu mai baithe raho
yunhi pehlu mai baithe raho
aaj jaane ki zid na karo

haay mar jaayenge
hum to lut jaayenge
aisi baathein kiya na karo

aaj jaane ki zid na karo

Thursday, June 08, 2006

രംഗം

Saturday, June 03, 2006

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പൊയി
ഒരു മാത്ര വെറുതെ നിനച്ചു പൊയി

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍കാറ്റിലിളചാര്‍ത്തുലഞ്ഞ നേരം

ഇറ്റിറ്റു വീഴും നീര്‍തുള്ളിതന്‍ സംഗീതം
ഹൃത്തന്ധ്രികളില്‍ പടര്‍ന്ന നേരം

കാതരയായൊരു പക്ഷി എന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പൊയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പൊയി
ഒരു മാത്ര വെറുതെ നിനച്ചു പൊയി

--

മുറ്റത്ത്‌ ഞാന്‍ നട്ട ചെംബകതയ്യിലെ
ആദ്യത്തെ മൊട്ട്‌ വിരിഞ്ഞനാളില്‍
സ്നിധ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുധ്ദസങ്കല്‍പം തലോടി നില്‍കെ


ഏതോ പുരാതന പ്രേമകഥയിലെ
വീചികളെന്നില്‍ ചിരകടിക്കെ
വീചികളെന്നില്‍ ചിരകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചു പൊയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പൊയി
ഒരു മാത്ര വെറുതെ നിനച്ചു പൊയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പൊയി
ഒരു മാത്ര വെറുതെ നിനച്ചു പൊയി

Friday, June 02, 2006

അഹം

ബാങ്ങ്ലൂരില്‍ തിങ്ങി കൂടി വസിക്കുന്ന കാലം.കൈകാലനക്കാന്‍ കഴിയാത്ത ഒരു മിഴിപ്പായിരുന്നു എന്റെ ഭൌതിക തലം. ജീവിതമെന്നത്‌ ഞാനിനിയും മരിച്ചിട്ടില്ല എന്ന ഭാഗ്യത്തിന്റെ അഹങ്കാരപൊടിപ്പ്‌ ചേര്‍ന്ന മരണ ഭീതി.

സജയന്‍ onsite കഴിഞ്ഞു തിരിച്ചെത്തിയതേ ഉള്ളൂ .. രണ്ടു നാളുകള്‍ അച്ഛനുമമ്മയുമൊത്ത്‌ സുഖഭക്ഷണവും ഉറക്കവും.. ഇന്നാണ്‌ മടക്ക യാത്ര..അവസാന ദിവസം കോഴി ബിരിയാണി കണക്കാക്കി വന്നിരിക്കുകയാണ്‌..

എന്റെ മനസ്സ്‌ പിടഞ്ഞു..ഗോവിന്ദന്റെ ശാന്തതയും ദയയും പ്രസാദിക്കുന്ന മുഖത്ത്‌ ക്രൂരതയുടെ നിഴലുപോലുമുണ്ടായിരുന്നില്ല..എന്നാല്‍ ഗോവിന്ദന്റെ കണ്ണുകള്‍ ഓരോ മുറികളിലൂടെ ഓടവേ എല്ലാവരും ഒന്നടങ്കം വിയര്‍ത്തു വിളറി.

എന്റെ കൈകാല്‍ രണ്ടും കൂട്ടിക്കെട്ടി ബലിത്രാസിലിരുത്തി..ഇടറുന്ന തൊണ്ടയിലൂടെ വന്ന രോദനങ്ങള്‍ക്ക്‌ അഭിമാനത്തിന്റെ ചുവ ഉണ്ടായിരുന്നില്ല..എന്നെ ആ രോദനത്തില്‍ കാണാന്‍ എനിക്കു കഴിഞ്ഞില്ല.

ഗോവിന്ദന്‍ പറഞ്ഞു,2 കിലോ..സജയന്‌ അതിലും ചെറിയ കോഴി മതിയായിരുന്നു. ഞാന്‍ തിരിച്ചു കൂട്ടിലേക്ക്‌ ..